നമുക്കുള്ള കുറിപ്പുകൾ

ഒറ്റവാക്കിലൊരുത്തരമില്ലേ..?
നിന്നോടെനിക്ക് ചോദ്യങ്ങളുമില്ല !
————————————————————————–
  നമ്മുടെ ഇടങ്ങളൊക്കെ 
ഞാൻ ഇനി ഓർമ്മകൾക്ക് പകുത്തുകൊടുക്കുന്നു,
ഇനിയതവർക്കുള്ളതാണ്..
പുതിയയിടങ്ങൾ വാടകക്കെടുത്ത് എനിക്കായ് കാത്തുകൊള്ളുക !
————————————————————————–
ഇന്നലെകൾക്ക് വേണ്ടി നിനക്കൊന്നും തന്നെ ചെയ്യാനാവില്ല,
ഇന്നിനോടും ഇന്നുള്ളവരോടും നീതി പുലർത്തുക.

വന്യം ഈ പ്രണയം


വന്യമാണ് പ്രണയം
 

കരള്‍ കവര്‍ന്നേക്കാം
ഹൃദയം അറുത്തെടുത്തേക്കാം
 
മഴ പെയ്ത കുളിരിലും
എരിയുന്ന കനലാണത് !!
 
കണക്കു പുസ്തകങ്ങളില്‍
നഷ്ട്ടങ്ങള്‍ വരുത്തുന്ന ആസ്തി 
മിച്ചമായി ശേഷിക്കുന്നത് വെറും 
വീണുടഞ്ഞ മോഹങ്ങളും 
വീണ്ടെടുത്ത വിചാരങ്ങളും  !!!
 
എന്നിട്ടും എനിക്ക് 
പ്രിയം …. നഷ്ടങ്ങളോട്
……. നിനക്കും !

ഒരു യുഗമോ നൂറു ജന്മങ്ങളോ ?

ഒരു മഴവില്ല് പോല്‍ നിന്‍ കണ്പീലിയില്‍ . . .
വിടരാന്‍ സാധിച്ചിരുന്നുവെങ്കില്‍ ,
നിന്‍ കണ്ണുനീര്‍ പോലും എന്‍ ഹൃദയത്തിനു നനവേകിയേനെ !
 
മധുരിക്കുന്നതല്ലെങ്കിലും ഞാന്‍ നിനക്ക്
മധുരമുള്ളതായ് തീര്‍ന്നു !
ജീവിതത്തില്‍ നീ നിനക്കായ്‌ മാറ്റിവെച്ച പലതും
എനിക്ക് മാത്രമെന്ന്‍  തീറെഴുതി !
 
എന്നിട്ടും . . .
 
ഈ കനല്‍ പതങ്ങളിലൂടെയുള്ള യാത്ര ,
ഈ വഴികള്‍ അനന്തമെന്ന്‍ തോന്നി !

 
കാലം നമുക്ക് ഒരു യുഗം തന്നില്ല !
ദിനങ്ങള്‍ നമുക്കായ് ഒരു അസ്തമയം പോലും   മാറ്റിവെച്ചില്ല !
എന്നിട്ടും . . .
നേരമില്ലാത്ത ഈ ജീവിതത്തില്‍ ,
ദീര്‍ഘമെരെയില്ലാത്ത നിമിഷങ്ങള്‍ ,
നാം വെറുതെ പൊഴിച്ചുകളഞ്ഞുവല്ലോ !
               
ഒരു നിമിഷമായാലും ,  
ഒരു അസ്തമയമായാലും ,
           ഒരു യുഗമായാലും , 
           നൂറു  ജന്മങ്ങള്‍  തന്നെയായാല്‍ പോലും,
           കാത്തിരിപ്പുണ്ട് ഞാന്‍ , ഇവിടെ
           ഈ പ്രണയതീരങ്ങളില്‍ !!!

IN SEARCH FOR A VALE !

My Soul ’have bidden me a BYE

I am laying here fright-struck
Each word it said rang upon,
Each thought it shared shivers upon,
Each truth it found struck upon.

“Hi friend”, it called on

“I need no preface,
I was pensive all these days,
It’s scorching summer over here,
In your heart, sometimes,
Chilling winter some other times,
Often it is daunting cloudbursts.

You always cared others
And I felt lonesome.

And now, I do see a warm vale,
Where love and care hugs me tight
And de-rigueur are held so loose,
A Heart which is sworn garland,
Where red carnations blooms for me,
And canaries sing me lullabies…!!

I am going to leave you, friend…….!”
 
My soul said me and flew to oblivion.
I watched it soaring heights,
I watched and wondered,
‘My soul was never seen much prettier
Than it is now’
I felt it like a reverie,
But now, I too set in search
For a ‘ warmest vale ’ !!!

LORD’s SERMON

                         ‘ Little Boy ‘ in Lord’s Court ,
 
                ” It was a cemetry ,
                  They sent Me for .
                  With the new age cross-rifle ,
                   I was made an anti-christ !
                 
 I was sent to crusify the mankind ,
                  It was billions who queued up ,
                  To enter graves marked ‘ RIP ‘ !
                  Even the time freezed ,
                  And witnessed my ‘ Crusade ‘ !
                  I heard someone saying ,
               ” Our Saviour would come one day “
  And that was the word , ‘ SAVIOUR
                 Which makes me stand here !
                  O , Lord , Are You the Saviour ? “
 
“Saviour is not Me !
But the tremulous heart,
You had for a while !
Make those millions wake up,
To a new  dawn !
Wash away the stains of blood ,
And roll out red carpet for PEACE !
Blow away this smoggy blue ,
And let the aroma of Love
Spread over the horizon !
                  
  Where gone the olive green ,
    Where gone the white feathers ,
 Where gone the paper cranes ,
  Where gone the divine spells .
 
 ” Tell the mankind ,
   Regrets and wails
   Are worth nothing !
   This is the times of hearts ,
   And let the rifles get unloaded !
 
 
  Head them to the way of peace
   From which you once astrayed them !
   Make them hold olive leaves ,
   And put down the shable !
 
    Look for the pieces of Peace ,
    Which were crushed once !
    Refine and recast them ,
    For a global collage !
 
    Unfreeze and reset the time ,
    Which once ran through the augury !
    LET THE MINUTE HANDS . . .
    TO A NEW WORLD OF PEACE !

കാന്‍വാസ്‌


ഞാന്‍ വരന്നിട്ട ചിത്രങ്ങള്‍
എന്നും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് !
ചായക്കൂട്ടില്‍ നിന്ന് ഞാന്‍
വാരിവിതറിയതെല്ലാം എവിടെ ?
പിന്നീട് ഞാനറിഞ്ഞു 
മനസ്സ്‌ …അത്….
നിറം തെളിയാത്ത കാന്‍വാസാണെന് !

കാത്തിരിപ്പ്‌

ഹൃദയസരസ്സിലെ ഓളങ്ങളായ്
ഓര്‍മ്മകള്‍,
തിരസ്കരിക്കപ്പെട്ട സൌഹൃദമായ്
ഹംസങ്ങള്‍,
തിരിച്ചറിയപ്പെടാത്ത പ്രണയമായ്‌


വണ്ടുകള്‍,
വിഷാദത്തില്‍ മുഖം കൂമ്പിയ
ഒരാമ്പല്‍,
ഒരുനാളും വിരിയാതെ
കാത്തിരിപ്പൂ..
അവളുടെ ഉദിക്കാത്ത
പൂനിലവിനായ്‌!

[ആ]രോഗ്യകേരളം

ജനിച്ചുവീഴുന്ന കുഞ്ഞിനേയെല്ലാം
ആ ചില്ലുകൂട്ടിലിട്ടടക്കണം,
കയ്യില്‍ തുട്ടുളളവന്മാര്‍ക്കെല്ലാം
എണ്ണം പറയാന്‍ രോഗവും,
പട്ടിണിപ്പാവങ്ങള്‍ക്ക് 
തള്ളിനില്കുന്ന വാരിയെല്ലുമായാല്‍ ,
നമ്മുടെ [ആ]രോഗ്യകെരളത്തിനെ
വെള്ളപൂശിയ വാഹനത്തില്‍
നെഞ്ചും  നിവര്‍ത്തിക്കിടത്താം !