ഒരു യുഗമോ നൂറു ജന്മങ്ങളോ ?

ഒരു മഴവില്ല് പോല്‍ നിന്‍ കണ്പീലിയില്‍ . . .
വിടരാന്‍ സാധിച്ചിരുന്നുവെങ്കില്‍ ,
നിന്‍ കണ്ണുനീര്‍ പോലും എന്‍ ഹൃദയത്തിനു നനവേകിയേനെ !
 
മധുരിക്കുന്നതല്ലെങ്കിലും ഞാന്‍ നിനക്ക്
മധുരമുള്ളതായ് തീര്‍ന്നു !
ജീവിതത്തില്‍ നീ നിനക്കായ്‌ മാറ്റിവെച്ച പലതും
എനിക്ക് മാത്രമെന്ന്‍  തീറെഴുതി !
 
എന്നിട്ടും . . .
 
ഈ കനല്‍ പതങ്ങളിലൂടെയുള്ള യാത്ര ,
ഈ വഴികള്‍ അനന്തമെന്ന്‍ തോന്നി !

 
കാലം നമുക്ക് ഒരു യുഗം തന്നില്ല !
ദിനങ്ങള്‍ നമുക്കായ് ഒരു അസ്തമയം പോലും   മാറ്റിവെച്ചില്ല !
എന്നിട്ടും . . .
നേരമില്ലാത്ത ഈ ജീവിതത്തില്‍ ,
ദീര്‍ഘമെരെയില്ലാത്ത നിമിഷങ്ങള്‍ ,
നാം വെറുതെ പൊഴിച്ചുകളഞ്ഞുവല്ലോ !
               
ഒരു നിമിഷമായാലും ,  
ഒരു അസ്തമയമായാലും ,
           ഒരു യുഗമായാലും , 
           നൂറു  ജന്മങ്ങള്‍  തന്നെയായാല്‍ പോലും,
           കാത്തിരിപ്പുണ്ട് ഞാന്‍ , ഇവിടെ
           ഈ പ്രണയതീരങ്ങളില്‍ !!!

18 thoughts on “ഒരു യുഗമോ നൂറു ജന്മങ്ങളോ ?

  1. ഒരു നിമിഷമായാലും ,
    ഒരു അസ്തമയമായാലും ,
    ഒരു യുഗമായാലും ,
    നൂറു ജന്മങ്ങള്‍ തന്നെയായാല്‍ പോലും ,
    കാത്തിരിപ്പുണ്ട് ഞാന്‍ ,
    ഇവിടെ ഈ പ്രണയതീരങ്ങളില്‍ !!!

    hmmmmmm nycccccc

    Like

  2. @ ഷൈജു.എ.എച്ച്: ആത്മാര്‍ത്ഥതയുള ഹൃദയത്തിനു സമര്പിക്കപ്പെടതാണ് ഈ വരികള്‍…..!
    വളരെ നന്ദിയുണ്ട്…! ഇനിയും അഭിപ്രായങ്ങള്‍ അറിയിച്ചു സപ്പോര്‍ട്ട് ചെയ്യുമല്ലോ!

    Like

  3. പ്രണയ മഴ പെയ്യുന്ന,നല്ല ഫീല്‍ ഉള്ള വരികള്‍ ,
    നന്നായി ഹൈഫ.
    കൂടുതല്‍ എഴുതൂ. കഥയും കവിതയും എല്ലാം .
    ആശംസകള്‍

    Like

  4. @ചെറുവടി : വളരെ നന്ദിയുണ്ട് ,ബ്ലോഗ്‌ സന്ദര്‍ശിച്ചതിലും ഒപ്പം ആശംസകള്‍ നെര്‍ന്നതിനും !

    Like

  5. ഏകാന്തതയുടെ, കാത്തിരിപ്പിന്റെ
    വഴികള്‍ക്കപ്പുറമുണ്ട്,
    പൂക്കാലത്തിന്റെ വര്‍ണാഭ.
    വന്നു ചേരട്ടെ, നിറമുള്ള സ്വപ്നങ്ങള്‍

    Like

  6. യുഗങ്ങളായാല്‍ പോലും ആ പൂകാലതിന്‍ വേണ്ടിയുള്ള കാത്തിരിപ്പില്‍ ഈ ജന്മം !

    Like

  7. ഇനിമേല്‍, ഒറ്റവാക്കുകൊണ്ട് ഒത്തിരി പറയാനാകട്ടെ
    പ്രണയം പോലെ

    Like

  8. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
    junctionkerala.com ഒന്ന് പോയി നോക്കൂ.
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

    Like

  9. @Fousia :മൗനം കൊണ്ട് പോലും നൂറു വാക്കുകള്‍ മൊഴിയാന്‍ കഴിവുല്ലതാണല്ലോ പ്രണയം !

    Like

  10. @neetha:ബ്ലോഗ്‌ വായിച്ചതില്‍ നന്ദി ! വീണ്ടും visits പ്രതീക്ഷിക്കാമല്ലോ…!

    Like

  11. @ മഞ്ഞുതുള്ളി : തീര്‍ച്ചയായും !

    ഇനിയും ഇവിടമൊക്കെ സന്ദര്‍ശിക്കുമല്ലോ !

    Like

Leave a comment