നമുക്കുള്ള കുറിപ്പുകൾ

ഒറ്റവാക്കിലൊരുത്തരമില്ലേ..?
നിന്നോടെനിക്ക് ചോദ്യങ്ങളുമില്ല !
————————————————————————–
  നമ്മുടെ ഇടങ്ങളൊക്കെ 
ഞാൻ ഇനി ഓർമ്മകൾക്ക് പകുത്തുകൊടുക്കുന്നു,
ഇനിയതവർക്കുള്ളതാണ്..
പുതിയയിടങ്ങൾ വാടകക്കെടുത്ത് എനിക്കായ് കാത്തുകൊള്ളുക !
————————————————————————–
ഇന്നലെകൾക്ക് വേണ്ടി നിനക്കൊന്നും തന്നെ ചെയ്യാനാവില്ല,
ഇന്നിനോടും ഇന്നുള്ളവരോടും നീതി പുലർത്തുക.
Advertisements
പുറത്തേക്കുള്ള വാതിലുകൾ തുറക്കപ്പെടുമ്പോൾ നിങ്ങൾ നിങ്ങളിലേക്കുള്ള വാതിലുകൾ തന്നെ കൊട്ടിയടക്കാതിരിക്കുക…

കാരണം, എല്ലാത്തിനുമൊടുവിൽ തിരിച്ചുപോരാൻ നമുക്കെല്ലാവർക്കും ഒരിടം വേണം !

വാനം മുറ്റെ കൂറ്റൻ ശാഖികളുള്ള പടുവൃക്ഷങ്ങൾ വേരുവിട്ടു വളരാറില്ല…

മുകളിലുള്ള നീലിമയേക്കാൾ നമ്മളിലൊക്കെ  ഉള്ളത് മണ്ണിന്റെയും ചേറിന്റെയും മണമാണ്!


[അല്പം post modernism എവിടുന്നൊക്കെയോ വായിച്ചത് കൊണ്ട് എന്ത് കോപ്രായവും എഴുതിക്കൂട്ടുമെന്ന് മനസ്സിലായി ]

ഇങ്ങനാണ് ഭായ് !!!

ഞങ്ങളിങ്ങനാണ്  ഭായ്…
മുള്ളാൻ തോന്ന്യാ ഞങ്ങളെവിടേം മുള്ളും.
തല്ലാൻ തോന്ന്യാ ഞങ്ങളാരേയും തല്ലും.
“ചരക്കാരായാലും” ഞങ്ങൾ കേറിപ്പിടിക്കും.
പക്ഷെ, ഉമ്മവെക്കൽ…. അയ്യേ, അത് ‘മറ്റേതല്ലേ’ !!!
അതൊക്കെ കണ്ടുനിൽക്കാൻ മാത്രം ശേഷിയില്ലാത്ത പാവം ഞരമ്പുരോഗികളാണേയ്…
സംസ്കാരമൊക്കെ നമ്മൾ തോണ്ടീട്ടും പിടിച്ചിട്ടും ഉയർത്തിപ്പിടിക്കണം 
സ്നേഹമൊക്കെ ആഭാസമല്ലേ ….സംസ്കാരമുള്ളോരാരും സ്നേഹിക്കാറുണ്ടോ ഭായ്…

NB:നിങ്ങൾക്ക് തോന്നിവാസം ചെയ്യാമെങ്കിൽ എനിക്കതെഴുതാം.

വീണ്ടെടുപ്പ്

ആദ്യ പ്രണയവും ആദ്യ ബ്ലോഗുമൊക്കെ ഒരു പോലെയാണെന്നെ…. തിരിച്ച്‌ വിളിച്ചുകൊണ്ടേയിരിക്കും…  ഇടക്കിടെ നമ്മൾ ഓർത്തുകൊണ്ടേയിരിക്കും.. കാണാൻ കൊതിച്ചു കൊണ്ടേയിരിക്കും… ഉള്ളീന്ന് വിങ്ങിക്കൊണ്ടേയിരിക്കും.. ആദ്യപ്രണയം ആദ്യപ്രണയമായിതന്നെ നിലനില്കുന്നത് കൊണ്ട് ആ മേഖല വല്ലാതെ നിശ്ചയില്ല… പക്ഷെ ബ്ലോഗ്‌…
അവസരം കിട്ടുമ്പോഴൊക്കെ സ്വന്തം ബ്ലൊഗൊന്ന് കയറി ഇറങ്ങും…പക്ഷേ അന്യയെ പോലെ…ഒരുപാട് അകന്നുപോയത്പോലെ…

അകലങ്ങലോട് മുമ്പേ ഒരു അകല്ച്ചയായിരുന്നു.. പക്ഷെ പിന്നീട്‌ ആലോചിക്കുമ്പോൾ തോന്നും പലരോടും പലതിനോടും അകന്നുപോയിരിക്കുന്നു… പക്ഷെ നടന്നടുക്കാൻ പറ്റാത്ത അകല്ചകളോന്നുമില്ലെന്ന വിശ്വാസക്കാരിയായത് കൊണ്ട് തിരിച്ച് നടക്കാനുമിഷ്ടമാണ്… ഇതൊരു തിരിച്ചുനടത്തമായിരിക്കില്ല, മറിച്ച് മറന്നുപോയ പലതും തിരിച്ചുകൊണ്ടുവരാനുള്ള യാത്രയാവട്ടെ !!!

BIS ഹൃദയം

BIS മുദ്ര കുത്തി 
മുത്തൂറ്റിൽ പൂട്ടിവെച്ച്
ഇൻഷ്വർ ചെയ്ത
ഒരു ഹൃദയവുമായി
ജപ്തിയും കാത്തിരിക്കുകയാണ്
ഞാന്‍ !!!

The കാലിക്കൂത്ത് യൂണിവേഴ്സിറ്റി #2

പുകഞ്ഞു പൊന്തി അവസാനം പുകയായിപ്പോയ ഒരു കൂട്ടം പ്രതീക്ഷകള്  അടിയറവ്   വെച്ചുകൊണ്ടുള്ള ഒരു ‘ തുറന്ന ‘ ലേഘനം. നിങ്ങളുമായി [ കാലിക്കറ്റ്   യൂണിവേസിറ്റിയുമായി ഒരു സൌഹൃദ സംഭാഷണമെന്നതിലുപരി കൂടുതലൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല , പ്രതീക്ഷിക്കുന്നില്ല ( പ്രതീക്ഷകള്‍ വഴിയാധാരമായിപ്പോയവരുടെ തിരിച്ചറിവ് )!!!  

അമ്മാവന്‍ പിന്നാലെ ഓടിയാല്‍ പേരിനെങ്കിലും ഞങ്ങള്‍ പിള്ളേര്‍  നന്നായി കൊടുക്കാറുണ്ടായിരുന്നു ! ഞങ്ങളുണ്ടാക്കി  വെച്ച എല്ലാ പാരംബര്യ പ്രസ്ഥാനങ്ങളും തകര്‍ത്തെറിഞ്ഞു മുന്നേറുന്ന നിങ്ങള്ക്ക് ആദ്യമേ വിപ്ളവാഭിവാദ്യങ്ങള്‍ നേരട്ടെ…! ഓരോ തീരുമാനങ്ങളും ഓരോ പൊളിച്ചെഴുത്തുകളായി മാറ്റുന്ന കാലിക്കറ്റ് യൂണിവേസിറ്റി വിപ്ള ങ്ങളുടെ ചുവപ്പണിയുന്നു എന്നതില്‍  കവിഞ്ഞു എന്ത് പറയാന്‍..!

ആറ്റുനോറ്റൊരു പരീക്ഷ നടത്തിയപ്പോള്‍ അതിന്‍ നാലഞ്ചു കൊന്പും ആറെട്ട് വാലുമായിപ്പോയി !!! എന്തിനാ പടച്ചോനെ നീ ഞങ്ങളെ നേര്‍വഴിയില്‍ നടത്തി സത്യസന്ധമായി,  ആത്മാര്‍ഥമായി സമരം ചെയ്യാന്‍ തോന്നിച്ചത് എന്നായി കഥ. സാരമില്ല, ഞങ്ങള്ക്കൊരു  പ്രാക്ടീസായി. എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ … പുത്തന്‍ പുതിയ പെന്‍, പുതിയ പെന്‍സില്‍, പുതിയ സ്കെയ്ല്‍, പുതിയ ജോമെട്രി ബോക്സ്‌, ചില ഓവര്‍ പാര്‍ടികള്‍
 ആറ്റുനോറ്റൊരു പരീക്ഷ നടത്തിയപ്പോള്‍ അതിന്‍ നാലഞ്ചു കൊന്പും ആറെട്ട് വാലുമായിപ്പോയി !!! എന്തിനാ പടച്ചോനെ നീ ഞങ്ങളെ നേര്‍വഴിയില്‍ നടത്തി സത്യസന്ധമായി,  ആത്മാര്‍ഥമായി സമരം ചെയ്യാന്‍ തോന്നിച്ചത് എന്നായി കഥ. സാരമില്ല, ഞങ്ങള്ക്കൊരു  പ്രാക്ടീസായി. എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ … പുത്തന്‍ പുതിയ പെന്‍, പുതിയ പെന്‍സില്‍, പുതിയ സ്കെയ്ല്‍, പുതിയ ജോമെട്രി ബോക്സ്‌, ചില ഓവര്‍ പാര്‍ടികള്‍  പുതിയ  ഡ്രെസ്സില് വരെ ചമഞായിരുന്നു പരീക്ഷ ഹാളില്  ഭൂജാതനായത് ..! എക്സാമിനറു തന്ന ഉത്തരക്കടലാസില് പച്ച വരികള് കുറുകെ ഓടുന്നത് കണ്ടപ്പോള് ഞങ്ങളും പ്രതീക്ഷിച്ചുപോയി ഞങ്ങളുടെ സമരത്തിനും പച്ചക്കൊടി കണ്ടെന്ന് !! പക്ഷെ… ചോദ്യങ്ങള് മാത്രം അവിടെ പുതിയതായിരുന്നില്ല !!! 2010 ല്  നിന്ന് 2012 ലേക്കുള്ള ദൂരം സരവകലാശാലയ്ക്ക്  ഇന്ന് വരെ മനസ്സിലായിക്കാണില്ല. പക്ഷെ 2012  ആയി എന്നുള്ള വിവരം അവരറിഞ്ഞിട്ടുണ്ട് .. ( താങ്ക്സ് റ്റു സാലറി circulars ) , അതെങ്കിലും REPRINT  ചെയ്തു 2012  ആക്കാനുള്ള ആവേശം കാണിച്ചല്ലോ…, ദൈവത്തിനും നന്ദി ! ഞങ്ങളെ കുറ്റം പറഞ്ഞാൽ മതിയല്ലോ , ആഴ്ചയില്  പത്തു പതിനഞ്ചു ടെസ്റ്റ്  പേപറുകളിട്ട്  സ്കൂള് ടീച്ചര്മാര് ഞങ്ങളെ വഷളാക്കി.. ഇവിടെയും ഞങ്ങളൊരുപാട്  പ്രതീക്ഷിച്ചു പോയി.

ഓരോ പരീക്ഷയും ഓരോ  പാഠമായിരുന്നു, ഓരോ കഥനമായിരുന്നു, ഒരു ഗമണ്ടൻ ഗോമെഡി തന്നെയായിരുന്നു . മുഴുവന്  ചോദ്യങ്ങള്ക്കും (അഥവാ )കിറുകൃത്യമായി ഉത്തരങ്ങളെഴുതിയാല് പോലും തോല്കുന്ന അവസ്ഥയായിരുന്നു. ഞങ്ങള്  പഠിക്കാഞ്ഞിട്ടോ എഴുതാഞ്ഞിട്ടോ  അല്ല, അവര് ചോദിക്കാഞ്ഞിട്ടായിരുന്നു . ബി. എ. ക്കാരുടെ ഒരു complimentary  പേപ്പറില് 32  മാര്ക്കിന്റെ ചോദ്യമേയില്ല ! അതും അവസാനത്തെ 2  ലോ………….ങ്ങ്  essay .., സരവകലാശാലയില് നിന്നു വരുന്ന വഴി  എവിടേലും വീണുപോയതാണോ  അതോ ഇറങ്ങിപ്പോയതാണോ  അതുമല്ലെങ്കില് യൂണിവേസിറ്റിയിലെ സാറന്മാര്ക്ക്   കട്ടന് ചായയും പരിപ്പുവടയും മേടിച്ചുകൊടുക്കുകയാണോന്നു  ആര്ക്കറിയാം. അന്വേഷണം ഊര്ജിതം !!

കഴിഞ്ഞില്ല ,കഴിഞ്ഞില്ല,  ഇനിയുമുണ്ട് ഒരുപാട്  വിശേഷങ്ങള്. ചില പേപറുകളുടെ  സിലബസ് മാറിയത് പോലും നിങ്ങള് സാറന്മാര് അറിഞ്ഞില്ലെന്നു തോന്നുന്നു. ഒരു വാക് പറഞ്ഞിരുന്നേല് ഞങ്ങള് നേരിട്ട വന്നു  തരുമായിരുന്നല്ലോ   സിലബസ് .  രാമായണം മുഴുവന് പഠിച്ചിട്ട് ( not  വായിച്ചിട്ട് ) ഭീമന്  സീതയുടെ ആരായിരുന്നെന്നു ചോദിച്ചാല് ഞങ്ങളെന്തു പറയാനാ !! ഇനിയും നിങ്ങളുടെ കുടുംബ മഹിമ വിളിച്ചോതുന്നില്ല, അവിടെയുമുണ്ടാവുമല്ലോ കെട്ടുപ്രായമെത്തിയ   പെങ്ങന്മാരും സാറന്മാരും !!!

The കാലിക്കൂത്ത് യൂണിവേഴ്സിറ്റി #1

 
     ല്ലേലും ഈ മലയാളികള്‍ ഇങ്ങനെയാ…ഭരിക്കുന്ന സര്‍കാരാവട്ടെ  24 മണിക്കൂറും സീരിയല്‍ കാട്ടുന്ന കെ. എസ്. ഇ. ബി. യാവട്ടെ  പഠിപ്പിക്കുന്ന യൂണിവെഴ്സിറ്റിയാവട്ടെ,  എല്ലാത്തിനെയും ദോഷം പറയാനും തെറി വിളിക്കാനുമേ നമ്മള്‍ക്ക് അറിയത്തുള്ളൂ !!! കണ്ണിച്ചോരാന്നു പറയ്‌ണ ഒന്നില്ല  !! ഒന്നുമില്ലേലും നമ്മുടെ ചിലവിലോടുന്ന  വണ്ടികളൊക്കെ തന്നെയല്ലേ ഇവറ്റയെല്ലാം…. പേരിനെങ്കിലും രണ്ട് നല്ല വാക്ക് പറഞ്ഞൂടെ ..!! യ്യോ..!!! ഇതൊക്കെ കേട്ട് നിങ്ങളാരും ധരിക്കേണ്ട  ഞാനൊരു ബഹുജന മൂരാച്ചിയാണെന്ന് … ഒള്ളത് പറഞ്ഞന്നേ ഉള്ളൂ.. !!!
 
     എന്നാലും നമ്മുടെ കാലിക്കറ്   യൂണിവേഴ്സിറ്റിയുടെ കാര്യ എനിക്ക് ‘ക്ഷ’ പിടിച്ചു..! സാധാരണ നമ്മള്‍ പിള്ളേര്‍ക്കാണല്ലോ  പരീക്ഷ ഒരു ‘തലവേദന’ . പക്ഷെ കാലിക്കറ്റ്  യൂണിവേഴ്സിറ്റിക്ക്  പരീക്ഷ  എന്ന് കേള്‍ക്കുന്നതേമേലാസകലം വേദനയാണ് ….! ഇത്രയും കാലം പരീക്ഷ വരുമ്പൊ ഓടാനും മുങ്ങിക്കളയാനുമുള്ള അവകാശങ്ങള്‍  വിദ്യാര്‍ത്ഥിസമൂഹത്തിനു   മാത്രമായിരുന്നു. പക്ഷെ ഈയിടെയായി യൂണിവേഴ്സിറ്റിക്കാര്‍  ആ അവകാശമങ്ങ് പിടിച്ചു  പറിച്ച്   അവരുടേതാക്കിയിരിക്കുന്നു  !!! (എ സോര്‍ട്ട് ഓഫ് ബീയിംഗ് യങ്ങ്)  എന്നാലും എന്‍റെ സംശയം അതല്ല, മുങ്ങിയാലും മാന്യതയോടെ പനി, തലവേദന, വയറുവേദന എന്നൊക്കെ കള്ളം പറഞ്ഞേ ഞങ്ങള്‍  വിദ്യാര്‍ത്ഥികള്‍  ഈ പണിക്ക് നില്‍ക്കാറുള്ളൂ.. (സോറി, പനിയും  തലവേദനയുമൊക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ക്യാമ്പസ്‌..! ഇപ്പോള്‍ ഇന്‍ മറ്റു പലതുമാന്നേ….യ്യ് 🙂 ) പക്ഷെ  യൂണിവേഴ്സിറ്റിക്കാര്‍ ഇത് എന്ത് പറഞ്ഞാണാവോ  ഇങ്ങനെ കൂനിപ്പിടിച്ചു  നടക്കുന്നെ..?? എക്സാം കണ്ട്രോള്‍ ബോര്‍ഡിന്‍ വാതമാന്നെന്നോ …??? 
 
ഇവരുടെ പിള്ളേര്‍കളികൊണ്ടിപ്പോള്‍ തോറ്റതു  ഞങ്ങളാണ്.., ഞങ്ങളുടെ സ്വന്തം ഗുരുക്കന്മാരും !! യൂണിവേഴ്സിറ്റി  മെത്തയിലെടുത്തു  കിടത്തിയ ‘semester‘ വിഴുങ്ങിയത് ഞങ്ങളെയാണെന്ന് പറഞ്ഞാല്‍ മതിയല്ലോ…! ഈ പാമ്പിന്‍റെ വായില്‍  നിന്നു പഠിച്ചിറങ്ങുന്ന ഞങ്ങള്‍ക്ക് ‘ഡബിള്‍ ഡിഗ്രീ ‘ തന്ന് ആദരിക്കണമെന്നാണ് എന്‍റെ  അഭിപ്രായം . ഒരു വര്‍ഷത്തെ സിലബസ് വെറും നാലഞ്ചു മാസം കൊണ്ട് ‘ഓടിച്ചു’ തീര്‍ക്കുന്ന നമ്മുടെ ഗുരുക്കന്മാര്‍ക്ക് ഒരു ഇന്‍റെര്‍നാഷണല്‍ മാരത്തോണ്‍ സര്‍ട്ടിഫിക്കറ്റ് കൂടി കൊടുത്താല്‍ എല്ലാം ഭംഗിയായി..! എന്തായാലും പ്രായം കൂടും തോറും ‘സര്‍വ’കലാശാലക്ക് വെച്ച വിവരവും ഏതാണ്ട് ചോര്‍ന്നു  പോവുന്നുണ്ടല്ലോ ! കൊല്ലും കൊലയുമൊക്കെയാണെങ്കിലും കണ്ണൂരില്‍  യൂണിവേഴ്സിറ്റിക്കാര്‍  നല്ല വൃത്തിയും  വെടിപ്പോടും കൂടി പരീക്ഷ നടത്തുന്നുണ്ടെന്നാണ് കേട്ടുകേള്‍വി !! ( കണ്ണൂരുകാരി  ആയത് കൊണ്ടല്ലാട്ടോ ..! ഇനി അവിടെയും മറിച്ചാണേല്‍  ദയവായി എന്‍റെ കണ്ണൂര്‍ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ നടുനീളന്‍  ബ്ലോഗ്‌ പോസ്റ്റുകളുമായി കൂടെച്ചേരുക )     
 
എന്തൊക്കെയായാലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട്  എനിക്കൊരു കാര്യത്തില്‍ വളരെ അധികം ബഹുമാനവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട് ! തങ്ങളുടെ പരീക്ഷ നടത്തിക്കിട്ടാനും ഫലം പ്രഖ്യാപിക്കാനും…എന്തിന് പറയുന്നു, പഠിക്കാനുള്ള സിലബസ്  കിട്ടാന്‍  പോലും നമ്മുടെ പാര്‍ട്ടി പിള്ളേര്‍ കൊടിപിടിച്ചു  സമരം ചെയ്യുന്ന കാഴ്ച എന്‍റെ കാലത്ത് തന്നെ  കാണിച്ചു തന്നല്ലോ..! എങ്ങനെയുണ്ടായിരുന്ന  പിള്ളേരും കാമ്പസുമായിരുന്നു ??!!! ഇപ്പൊ ദാ…., “ഒന്ന് ഞങ്ങടെ പരീക്ഷ നടത്തൂ, തോല്‍പിച്ചാലും  കുഴപ്പമില്ല” എന്ന്‍ കരഞ്ഞു പറഞ്ഞ്  യൂണിവേഴ്സിറ്റിയുടെ പിന്നാലെ ഓടുന്നു…. !! ” സമരം ചെയ്യേണ്ട മക്കളെ.., ഞങ്ങള്‍ നന്നാവൂല്ല” ന്നു പറഞ്ഞ് യൂണിവേഴ്സിറ്റിക്കാരും !! ഇങ്ങനെയും ഒരു യൂണിവേഴ്സിറ്റി…., The  കാലിക്കൂത്ത്  യൂണിവേഴ്സിറ്റി!
 
പിന്‍കുറിപ്പ് : എന്നാലും കെട്ടിക്കിടക്കുന്ന ഈ 30,000 സെര്‍ട്ടിഫികെറ്റിനെക്കൊണ്ട് കൊണ്ട് ഇവരിതെന്ത് ചെയ്യാണാവോ ??!!!പിന്നെ  സെര്‍ട്ടിഫിക്കെറ്റിനൊക്കെ യാതൊരു ചിലവില്ലാന്നാണോ വിചാരം ! … കോഴിക്കോട്ടങ്ങാടിയിലും ബസ്സ്റ്റാന്‍റ്റിലുമൊക്കെ ഷോപ്പിംഗ്‌ നടത്തുന്ന കാലി കളെയൊക്കെ ആര്‍,  എങ്ങനെ തീറ്റി പോറ്റുന്നെന്നാ വിചാരം !!