വന്യം ഈ പ്രണയം


വന്യമാണ് പ്രണയം
 

കരള്‍ കവര്‍ന്നേക്കാം
ഹൃദയം അറുത്തെടുത്തേക്കാം
 
മഴ പെയ്ത കുളിരിലും
എരിയുന്ന കനലാണത് !!
 
കണക്കു പുസ്തകങ്ങളില്‍
നഷ്ട്ടങ്ങള്‍ വരുത്തുന്ന ആസ്തി 
മിച്ചമായി ശേഷിക്കുന്നത് വെറും 
വീണുടഞ്ഞ മോഹങ്ങളും 
വീണ്ടെടുത്ത വിചാരങ്ങളും  !!!
 
എന്നിട്ടും എനിക്ക് 
പ്രിയം …. നഷ്ടങ്ങളോട്
……. നിനക്കും !

20 thoughts on “വന്യം ഈ പ്രണയം

  1. ഞാൻ;ജീവിതത്തിൽ നഷ്ട്ടങ്ങൾ (മാത്രം)എണ്ണി തിട്ടപ്പെടുത്തുന്നവൻ. കുറെ ഏറെ ലാഭം ഉണ്ട് അത് ഞാൻ കാണുന്നില്ല. അതാണ് ഞാൻ. എല്ലാ പ്രണയക്കാരും.

    Like

  2. @ മലബാരി :സത്യമായും !! നഷ്ടങ്ങള്‍ ജീവിതത്തിനു വില നല്‍കുന്നു !
    ഒടുക്കമില്ലാത്ത പ്രണയങ്ങളുമുണ്ട് ….. പക്ഷെ കണ്ണീരും കവിതയുമില്ലാത്തവ പ്രണയമല്ല, …. പ്രണയമെന്നു വിളിപ്പേരുള്ളവ മാത്രം !!!

    @ മന്‍സൂര്‍ക്ക :എന്റെയും പെരുന്നാള്‍ ആശംസകള്‍ ! ഒപ്പം ആയിരം നന്ദിയുമുണ്ട്,…എന്‍റെ കവിതയെന്ന്‍ വിളിക്കപ്പെടുന്ന ഭ്രാന്തൊക്കെ വായിക്കാന്‍ കാണിക്കുന്ന സന്മനസ്സിന് !!! 🙂

    @sm sadique :തീര്‍ച്ചയായും അതെ !! നഷ്ടങ്ങള്‍ മുതല്‍ക്കൂട്ടാക്കുന്ന അസാധാരണത്വമാണ് പ്രണയം !!

    Liked by 1 person

  3. എന്നിട്ടും എനിക്ക്
    പ്രിയം …. നഷ്ടങ്ങളോട്
    ……. നിനക്കും !

    ഹും.
    അടക്കിപ്പിടിച്ച് ചിരിക്കുന്നുണ്ടാകും..

    Like

  4. “മിച്ചമായി ശേഷിക്കുന്നത് വെറും
    വീണുടഞ്ഞ മോഹങ്ങളും
    വീണ്ടെടുത്ത വിചാരങ്ങളും !!!”

    വീഴ്ചകള്‍ ഇല്ലാതിരിക്കട്ടെ.. എന്നും വീണ്ടുവിചാരങ്ങള്‍ ഉണ്ടായിരിക്കട്ടെ… ആശംസകള്‍ കുഞ്ഞിമോളെ…

    Like

  5. “മഴ പെയ്ത കുളിരിലും
    എരിയുന്ന കനലാണത് !!” ചിലപ്പോള്‍ എരിയുന്ന ചൂടിലും പെയ്യുന്ന കുളിരും.ഇഷ്ടമായി.

    Like

  6. എന്നിട്ടും എനിക്ക്
    പ്രിയം …. നഷ്ടങ്ങളോട്
    ……. നിനക്കും !

    manasil evideyo nanav padarunnu
    kavithak pranayam ennum alakaramanu
    jeevidathin vasadavum

    manoharamayirikkunnu

    raihan7.blogspot.com

    Like

  7. ആസ്തിബാധ്യതകള്‍ക്കപ്പുറത്ത് പ്രണയം
    അളക്കാനാവാത്ത എന്തോ ആയി
    ബാക്കി നില്‍ക്കും
    ആശംസകള്‍

    Like

  8. @intimate stranger : thankz ….വീണ്ടും വരിക !!
    @ജിപ്പൂസ്: നഷ്ടങ്ങളും നമുക്ക് ചിലപ്പോള് ചിരിക്കാനുള്ള വകുപ്പ് ഉണ്ടാക്കിത്തരും !
    @എ.ക ചേട്ടന്: എന്റെയും പ്രാര്ത്ഥന അത് തന്നെ !! ഇടറി വീഴാതിരിക്കട്ടെ !

    Like

  9. @രമേശ് അരൂര് : 'ഇരിപ്പിട'ത്തില് എനിക്കും ഒരു ഇടം തന്നതില് ഒരുപാട് നന്ദി !
    @SREEE : ശരിയാണ് !!! കനലിലെ കുളിര് കൂടിയാണല്ലോ ! വ്യത്യസ്തമായി ചിന്തിക്കാന് ശ്രമിച്ചുവെന്ന് മാത്രം !
    @ ദുബായിക്കാരന്: രമേശേട്ടന്റെ ശനിദൂഷം എനിക്ക് കുശാലായല്ലോ !! ഒരു ദുബൈക്കാരനെ ബ്ലോഗില് കിട്ടിയല്ലോ !!

    Like

Leave a comment