കാലം തച്ചുടക്കുന്നതും വാര്‍ത്തെടുക്കുന്നതുമായ ഒരുപാടുണ്ട് ഈ ലോകത്ത് ! എല്ലാം നശ്വരമെന്ന നിയമത്തിനു മുന്നില്‍ ഞാന്‍ അടിയറവ് പറഞ്ഞു… എന്റെ ബാല്യത്തെ കാലത്തിന് മുന്നില്‍ വിട്ടുകൊടുത്തുകൊണ്ട്…! ബാല്യം എങ്ങെനെയായിരുന്നെന്ന് ഓര്‍മയില്‍ ഇല്ലെന്നു ഞാന്‍ പറയുമെങ്കിലും , ആടിയ ഊഞ്ഞാലും കയറിയ മാവുകളും ചുട്ട മണ്ണപ്പങ്ങളും എന്നെ മറക്കില്ല . [അവര്‍ക്കും ഒരു പുനര്ജന്മമുണ്ടോയെന്നറിവില്ല ! ഉണ്ടെങ്കില്‍ . . എന്റെ ബാല്യകാല സഘാക്കളെ …Meet You Next Time…..! ] പക്ഷെ ഞാനറിയാതെ എന്റെ ഓര്‍മകളുടെ കൂടിലേക്ക് അവരൊക്കെ ചേക്കേറിയിരിക്കുന്നു !!!
ഇങ്ങനെയൊരു പോസ്ടിടാന്‍ തന്നെ കാരണം വീട്ടിലെ 4 കുട്ടിപ്പട്ടാളങ്ങളാണ്. അവര്‍ക്കപരിചിതമായ ഊഞ്ഞാലും മാവുമെല്ലാം വാതില്‍പിടിയിലെ തൂങ്ങിയാടലുകളിലും അലമാരകളിലെകുള്ള വലിഞ്ഞുകയറ്റങ്ങളിലും കണ്ട് നിര്വൃതിയടയുകയാണെന്ന് തോന്നിപ്പോവും അവരെ കണ്ടാല്‍ ! മുറ്റത്തേക്കൊന്നിറങ്ങിയാല്‍… മഴയൊന്നു നനഞ്ഞാല്‍…. എന്തിന് ഒന്നു ഓടിയാല്‍പോലും കൈചൂടറിയാനാണ് അവരുടെ വിധി !! എങ്കിലും ബാല്യം ( അന്നാവട്ടെ ഇന്നാവട്ടെ ) ചില വെച്ചുവിളംബലുകളുടെയും തൂങ്ങിയാടലുകളുടെയും ഒത്തുകളിയനല്ലോ ….അത് കൊണ്ടായിരിക്കും ടിലെസ് ഇട്ട അടുക്കളയില്‍നിന്നും മോഷ്ടിക്കപ്പെടുന്ന സെറാമിക് പ്ലേറ്റ് അവരുടെ മണല്‍ സദ്യകള്‍ക്ക് ഇരയാവുന്നതും ……..ഒരു ശീലമെന്ന പോലെയവര്‍ എല്ലാവരുടെയും കൈചൂടറിഞ്ഞുപോരുന്നത് !!
ഞാനൊക്കെ പണ്ട് എത്രയെത്ര colorful ബിരിയാണി വെച്ചിട്ടുണ്ടെന്നോ !! 🙂 സ്വാദറിയാത്ത എത്രയെത്ര മണ്ണപ്പങ്ങള് …..! കാലത്തിന്റെ വേലിയേറ്റത്തില്‍ എല്ലാം ഒലിച്ചുപോയതുപോലെ !
![]() |
മണ്ണപ്പം here ! |
![]() |
ഈ പതിനെട്ടിലും കളിസദ്യ ഉണ്ണാന്‍ ഒരു കൊതി ! 🙂 |
ഇതൊക്കെ കൊണ്ടായിരിക്കാം അഞ്ചാം ക്ലാസ്സ് കഴിഞ്ഞു ഗള്‍ഫിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോള്പോലും എന്റെ ലോകം വാടാതിരുന്നത് ! പക്ഷെ അവിടെ “പിള്ളീര് കളി” ഇത്തിരി electronic ആയിരുന്നു !കൂട്ടിനു മാര്ച്ചടിക്കാന് കിട്ടി കുറേ പട്ടാളങ്ങളെ !
ഞാനെന്ന ഈ ഞാന്‍ എഴുത്തിന്റെ ലോകത്തേക് “സമാഗതയായതും” മണല്‍ കാറ്റടിച്ച ആ നേരങ്ങളിലായിരുന്നു. അന്ന് എഴുതിയതിനെ ഒരു കവിത എന്നും വിളിക്കാം ! കവിതയെന്ന് “വിളിക്കപ്പെടുന്നതിന്റെ” ടൈറ്റില്‍ ഒന്നും ഓര്മ നഹി നഹി ! എന്നാലും ‘alone’ , ‘home’ , ‘dream’ എന്നീ വാക്കുകളൊക്കെ മനസ്സില്‍ ചിതറിക്കിടക്കുന്നു ! നാട്ടിലേക്ക് തിരിച്ചപ്പോള്‍ എല്ലാ കളിയും മടക്കിപ്പൂട്ടിയായിരുന്നു വരവ് …. കാരണം നാട്ടിലെല്ലാരും മുതിര്‍ന്നുപോയി …ഒപ്പം ഈ ഞാനും ….! ഇന്നെന്റെ കൂട്ട് ഒരു പുസ്തകം മാത്രം …അതിനുള്ള കാരണവും പറയാം , ” എല്ലാരും പറയുന്നു ഞാന്‍ വല്യ പെണ്ണായെന്ന് …” ! 🙂
Advertisements
പണ്ടത്തെ കളികളുടെയും ബാല്യത്തിന്റെ സുന്ദരമായ ഓര്‍മ്മകളുടെയും ഒരു വീണ്ടെടുപ്പു അല്ലേ..? നന്നായിട്ടുണ്ട് ഹൈഫ.
പുസ്തകങ്ങളുമായുള്ള കൂട്ട് നല്ലത്. എനിക്കതിഷ്ടപ്പെട്ട ആ വിനോദത്തിനു സമയം കുറവും.
നന്നായി എഴുതി ട്ടോ..
ആശംസകള്‍
LikeLike
A good book on your shelf is a friend that turns its back on you and remains a friend….. എന്നല്ലേ ! നൊസ്റ്റാള്‍ജിയ ഇങ്ങനെ അടിച്ചുകയറിയപ്പോ എഴുതിയതാ ! തോരുന്ന മഴക്കാലമാണല്ലോ തോരാത്ത ഓര്‍മകളുടെ വസന്തകാലം !
LikeLike
ഹൈഫാ..
നന്നായിരിക്കുന്നു.. എഴുത്തിനേക്കാളെറെ ആ ചിത്രങ്ങള്‍.. കടുത്ത ഗൃഹാതുരത്വരോഗിയായ ഞാനിപ്പോള്‍ ചികിത്സയിലാണ്.. ഈ ബ്ലോഗില്‍ കയറിയപ്പോള്‍ എന്റെയാ രോഗം കൂടിയിരിക്കുന്നു.. 😦
” എല്ലാരും പറയുന്നു ഞാന്‍ വല്യ പെണ്ണായെന്ന് …” ഹേയ് ആരാ പറഞ്ഞെ ഈ വേണ്ടാധീനം.. നിന്റെ എഴുത്തില്‍ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുണ്ട്.. കാലമെത്ര മാറിയാലും സ്ഥായിയായി നില്ക്കുന്ന ഒന്ന്..
വായനയുടെ കൂട്ടുകാരിയായിരിക്കട്ടെ എന്നുമെന്നും.. ഒപ്പം എഴുത്തിന്റെ ലോകത്തെ വീട്ടുകാരിയും.. ആശംസകള്‍ കുഞ്ഞേ..
LikeLike
നന്ദിയുണ്ട് ചേട്ടായി ! ഈ ആശംസകള്‍ക്ക് !
എഴുത്തിന്റെ ലോകത്തെ വീട്ടുകാരിയാവാന്‍ ഇനിയും ഒരുപാട് ദൂരം പോവനിരിക്കുന്നു ! വഴി നടത്താന്‍ നിങ്ങളൊക്കെ ഉണ്ടാവുമല്ലോ !!
പിന്നെ ആ ചിത്രങ്ങള്‍ ഗൃഹാതുരത്വത്തിന്റെ മൂര്ചിതാവസ്ഥയില് എത്തിയപ്പോള്‍ ഒരുക്കിയതാണ് ! ഈ പതിനെട്ടിലും മണ്ണപ്പങ്ങള് ചുടാന്‍ പറ്റുമെന്ന് ഞാന്‍ പോലും കരുതിയതെയില്ല ..!
LikeLike
Ashamsakal!
thirikeyeththam….
(Sandeep gropil itta link vazhi vannathanu)
LikeLike
ഒരു ബാല്യത്തിലേക്ക് ഉള്ള മടങ്ങി പോക്ക് ആ ചിത്രങ്ങള്‍ നല്കി എയുതി തെളിയട്ടെ
LikeLike
കുഞ്ഞിചോറും കൂട്ടാനും……..
ബാല്യകാലവീഥീകളിൽ
LikeLike
എല്ലാരും എന്തോരും പറഞ്ഞാലും
കുട്ടി എന്നു കുട്ടി തന്നെ. അല്ലേ
LikeLike
ആചിത്രങ്ങള്‍ ഒരുപാട് പിന്നിലേക്ക് കൊണ്ടുപ്പോയി
ചെറുപ്പമെന്നത് ഒരിക്കലും അവസാനിച്ചില്ലങ്കില്‍ എന്ന്
മുതിര്‍ന്നപ്പോള്‍ ഒരുപാട് തവണ ഓര്‍ത്തു പോയിട്ടുണ്ട്
ചെറുപ്പത്തില്‍ എങ്ങനെയെങ്കിലും ഒന്ന് വലുതായാല്‍ മതി എന്നായിരുന്നു
നോവും ചിരിയും ഒരുപോലെയുള്ള “നിറകണ്‍ചിരി” യായിരുന്നു ബാല്യം
മഴവെള്ളത്തില്‍ കടലാസ് തോണി ഒഴുക്കിയതും
പ്രോഗ്രസ്സ് കാര്‍ഡിന് വേണ്ടി എന്ന് പറഞ്ഞ്
ഉമ്മയെപ്പറ്റിച്ച് പണം പിടുങ്ങുങ്ങിയതും
അവസാനം പിടിക്കപെട്ടാല്‍
പ്ലാവില്‍ പിടിച്ചുകെട്ടി രണ്ടു കണ്ണിലും
കുരുമുളക് അരച്ച് തേച്ചതും ഇന്നലെ ആയിരുന്നോ
എന്നൊരു തോന്നല്‍.
LikeLike
നാട്ടിലേക്ക് തിരിച്ചപ്പോള്‍ എല്ലാ കളിയും മടക്കിപ്പൂട്ടിയായിരുന്നു വരവ് …. കാരണം നാട്ടിലെല്ലാരും മുതിര്‍ന്നുപോയി …ഒപ്പം ഈ ഞാനും ….! ഇന്നെന്റെ കൂട്ട് ഒരു പുസ്തകം മാത്രം …അതിനുള്ള കാരണവും പറയാം , ” എല്ലാരും പറയുന്നു ഞാന്‍ വല്യ പെണ്ണായെന്ന് …” ! 🙂
എത്ര പെട്ടെന്നാണ് നാം മുതിര്‍ന്നു പോകുന്നത്.
കുട്ടിക്കാലം തന്നെ എന്നും സുഖമുള്ള ഓര്മ!
പോസ്റ്റ് ഇഷ്ടായി..
LikeLike
നല്ല ചിത്രങ്ങള്‍..
വലിയ പെണ്ണാനായാലെന്താ ഇഷ്ടങ്ങള്‍ മാറ്റണോ..
വലിയ രണ്ടു ചെക്കന്മാരുടെ അമ്മയായ ഞാന്‍ പോലും ഈ ചിത്രം കണ്ടപ്പോള്‍ ഒന്നിളകിപ്പോയി
LikeLike
ഈ വരികളില്‍ തുളുമ്പുന്നു മറന്നുപോയൊരു കാലം.
ബാല്യം. കണ്ണെഴുതിയ കുളവാഴപ്പൂക്കള്‍.
മിന്നാമിനുങ്ങുകളുടെ വൃക്ഷം.
LikeLike
വളരെ അതികം ഇഷ്ട്ടപെട്ടു….. ഒരു നിമിഷം ആ കുട്ടി കാലം ഓര്‍ത്തു ……..!!
LikeLike
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.. ബൂലോകത്തേക്ക് ഹാര്‍ദ്ദമായ സ്വാഗതം…
LikeLike
@ നൗഷാദ് അകമ്പാടം :തീര്‍ച്ചയായും തിരികെയെത്തുക !
@കൊമ്പന് :അതെ ! ഓര്‍മകളില്‍ കത്തിനില്കുന്ന ചിത്രങ്ങള്‍ !
@ ജാബിര്‍ മലബാരി :പ്രകൃതിയുടെ നിഷ്കലങ്കതയാണല്ലോ നാമെല്ലാവര്കും ആ ബാല്യ കാല വീഥികളില്‍ ! മുന്നില്‍ കാണുന്നതെന്തും ചോറും കൂട്ടാനും ആയിമാറുന്ന മായ !
LikeLike
@Fousia R : yeaaa !!!! എല്ലാ പ്രായത്തിലും കുട്ടിയാവാന്‍ പറ്റുന്നവര്‍ ഭാഗ്യവാന്മാര് !
@കെ . എം റഷീദ് : എത്ര ശരി ! ഇന്നലെകള്‍ ഓര്മിക്കപ്പെടുവാന് മാത്രമുള്ളവ ….ഇന്നോ…സഹതപിക്കുവാനും !
@ »¦മുഖ്താര്‍¦udarampoyil¦« , റോസാപൂക്കള്‍ , അമീര്ഖാന്, ശ്രീജിത് കൊണ്ടോട്ടി, ഒരില വെറുതെ : ഒരു കാലത്ത് നമ്മുടെ കൈപ്പിടിയിലുണ്ടായിരുന്ന ….. ഇപ്പോള്‍ കൈയെതാ ദൂരത്തുള്ള ആ വസന്ത ത്തിലേക്ക് എത്തിക്കാന്‍ എന്റെ പോസ്റ്റ്നു സാധിച്ചുവല്ലോ ! അതിയായ സന്തോഷം !
LikeLike
നല്ല ചിത്രങ്ങൾ… നല്ല ഓർമ്മകളും…
LikeLike
പ്രിയപ്പെട്ട ഹൈഫ,
മനോഹരമായ ഈ രാത്രിയില്‍ കൂട്ടുകാരിയുടെ ഈ പോസ്റ്റ് വായിച്ചു സന്തോഷിക്കുന്നു!ഹൃദ്യമായ ഓര്‍മ്മകള്‍…ചിത്രങ്ങള്‍ മനോഹരം! വായന അറിവിന്റെ വാതിലുകള്‍ തുറക്കട്ടെ!എന്നും എപ്പോഴും എവിടെയും വിശ്വസിക്കാന്‍ പറ്റുന്ന സുഹൃത്ത്…ഒരു നല്ല പുസ്തകം!
ഇന്ഷ അള്ള!
മനോഹരമായ ഒരു രാത്രി ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
LikeLike
കൊള്ളാം ഹൈഫ..നല്ല സ്മരണകള്‍…ചിത്റങള് കണ്ടപ്പൊ എല്ലരെയും പോലെ എന്റെയും മനസ്സ് നിറഞ്ഞു…വായനക്ക് ആശംസകള്‍..വരികള്‍ അല്പം കൂടി മനോഹരമാക്കാരുന്നൂ ട്ടൊ….
എന്നെ പോലെ കുറെ അക്ഷരത്തെറ്റുകളും വരുത്തുന്നുണ്ട്….
LikeLike
ബാല്യകാലത്തേകുറിച്ച് വായിക്കുമ്പോള്‍ എന്നും അസ്വസ്ഥത ഉണ്ടാകുന്നു. മോളും അത് തന്നെയാ നല്‍കിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ബാല്യമാണ്.
എഴുത്ത് വളരെ നന്നായി. ആശംസകള്‍ അറിയിക്കുന്നു.
LikeLike
എനിക്കും ഉണ്ടായിരിന്നു മണ്ണപ്പം ചുട്ട ഒരു ബാല്യകാലം. ആശംസകൾ……
LikeLike
chorum koottanum fvt kaliyayirunnu .helpful to a thirinju nottam thanks
LikeLike
@Jefu Jailaf:നല്ല ഓര്‍മകള്‍ നല്ല ചിത്രങ്ങളായി മാറുന്നു !
@anupama:മനോഹരമായ രാത്രിയില്‍ എന്റെ പോസ്റ്റ് വായിക്കാനുള്ള സന്മനസ്സ് കാട്ടിയല്ലോ ! ഒരുപാട് നന്ദി ! വീണ്ടും വരിക !
@അനശ്വര : അക്ഷരപിശാച് ബാധിക്കാത്ത നല്ല കുട്ടിയായി പോസ്ടിടാന്‍ തീര്‍ച്ചയായും ശ്രമിക്കാം ! എല്ലാവരുടെയും സ്മരണകള്‍ എന്റെതായി എഴുതാന്‍ പറ്റിയല്ലോ ! ഈ സപ്പോര്‍ട്ട് എന്നുമുണ്ടാവട്ടെ !
LikeLike
മണ്ണപ്പം ചുട്ട കാലത്തിന്റെ ഓര്മ എപ്പോഴും നഷ്ടബോധം ഉണ്ടാക്കുന്നവയാണ്.അടര്‍ന്നു വീണ കുമ്മായക്കഷണങ്ങള് പൊടിച്ചു കലക്കി കുപ്പിയില്‍ ഒഴിച്ച് പാല്‍ക്കാരിയായ കഥ എന്നെ ഇപ്പോഴും കോള്മയിര് കൊള്ളിക്കാറുണ്ട്..
All the best.
LikeLike
വശ്യമായ രചനാശൈലി,
ഹൃദ്യമായ വായനാസുഖമുണ്ടാക്കി.
LikeLike
ഞാന്‍ ഇന്നാണ് ഈ ബ്ലോഗ് കണ്ടത്. നേരെത്തെ കണ്ടില്ലല്ലോ എന്ന ദുഃഖം ബാകി നില്ക്ുന്നു. നന്നായിരിക്കുന്നു. ഇനിയും കുറെ രചനകള്‍ പ്രതീക്ഷിക്കുന്നു. പിന്നെ ഹൈഫയുടെ രചനകള്‍ എന്നെ എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും കൂട്ടികൊണ്ടുപോയി.
LikeLike
ഫൈഹ..
പോസ്റ്റ് ഒത്തിരി ഇഷ്ടായി..
വായിച്ചപ്പോള്‍
മനസ്സിന്റെ മരച്ചില്ലകളില്‍ ഗതകാല ഓര്‍മ്മകള്‍
ഊഞ്ഞാലാടിക്കളിക്കുന്നതു പോലെ..
ചുട്ടാലും ചുട്ടാലും മതി വരാത്ത മണ്ണപ്പവും
തിന്നാലും തിന്നാലും കൊതി തീരാത്ത കളിസദ്യയും,
ഇറയത്തെ പുഴകളില്‍ ഒഴുക്കി വിട്ട ചുണ്ടന് വള്ളങ്ങളും,
ചേമ്പിലക്കുട ചൂടി പാതി നനഞ്ഞു സ്കൂള്‍ വിട്ട വൈകുന്നേരങ്ങളും,
പുസ്തകത്താളിലെ മാനം കാണാത്ത മയില്‍ പീലിയും,
പുഞ്ചപ്പാടങ്ങളിലെ മീന്‍പിടിത്തവും,
മഴ നനഞ്ഞു വീട്ടിലെത്തുമ്പോള്‍ ഉമ്മചിയുടെ പായാരങ്ങളും..
എത്ര എത്ര സുഖമുള്ള ഓര്‍മ്മകള്‍…
പതിനെട്ടിന്റെ ഉമ്മരപ്പടിയിലിരുന്നു പിറകോട്ടു നോക്കിയപ്പോള്‍ ഒരു കുളിരുള്ള സുഖം..
അല്ലെ ഫൈഹാ..
അതെ, ആ നിറം മങ്ങാത്ത ഇന്നലെകലാണ്
നമ്മുടെ നാളെകളെ ദീപ്തമാക്കുന്നത്..
ആശംസകള്‍..ഈ നല്ല എഴുത്തിന്..
——-
സഖാക്കളിലെ “ഘ” ശരിയല്ല ട്ടോ..
ശ്രദ്ധിക്കുമെന്ന് കരുതുന്നു..
——-
ഒഴിവു കിട്ടുമ്പോള്‍ എന്റെ ക ച ട ത പ യിലും ഒന്ന് തലയിട്ടു നോക്കണെ..
LikeLike
ഓര്‍മ്മകള്‍ക്ക് കനം തൂങ്ങുന്നുവല്ലേ..
എനിക്കോര്‍മ്മയുണ്ട് ..
കൂട്ടുകാരുണ്ടാക്കിയ മണ്ണപ്പം,ചിരട്ടപ്പുട്ട്, ഇത്യാദി 'വിലകൂടിയ' ഭക്ഷണങ്ങള്‍, ഉപ്പ വാങ്ങിത്തന്ന മരത്തിന്റെ ലോറിയില്‍ നിറച്ചു ''ഭ്രൂം………..'' എന്നും പറഞ്ഞു അടുക്കളയിലേക്കു ഉരുട്ടിക്കയറ്റിയപ്പോള്‍ ഉമ്മയുടെ കൈ കൊണ്ട് കിട്ടിയ അടിയുടെ ചൂട്..
എന്തു രസമായിരുന്നു..
എന്നും അങ്ങനെയായിരുന്നെങ്കില്‍ എന്ന് എപ്പോഴും ആലോചിക്കും…പക്ഷേ….
LikeLike
@mayflowers,ഇസ്മായില്‍ കുറുമ്പടി (തണല്‍),najeeba,മുസാഫിര്‍,വാല്യക്കാരന്‍.:എല്ലാവര്ക്കും ഒരു തിരിഞ്ഞു നോട്ടമായല്ലേ ഈ പോസ്റ്റ് !!! എല്ലാവര്ക്കും നന്ദി !! തിരികെയെതുക ! തിരികെചെല്ലുക …. ബാല്യത്തിന്റെ ആ വര്ണങ്ങളിലേക്ക് ….മനസ്സ് കൊണ്ടെങ്കിലും….!!!
LikeLike
haifa…മണ്ണപ്പം ചുട്ടു വീടിന്റെ പിന്നാമ്പുറത്ത് ഞാനും എന്റെ കൂട്ടുകാരും.വല്ല്യുമ്മ കഞ്ഞി കുടിക്കനായ് വിളിക്കുവോളം ……. ഓര്‍മ്മകള്‍ വീണ്ടും എന്നിലേക്കെത്തിച്ചതിനു നന്ദി. ഇനിയും എഴുതുക…………..
LikeLike
ഹൈഫാ, ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു ആദ്യം നന്ദി പറയട്ടെ. കാലം ബാല്യത്തെയും കൌമാരത്തെയും പിന്നിലാക്കി മുന്നോട്ടു കുതിക്കുമ്പോളും മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച നിഷ്കളങ്കതയാണു ഈ കുറിപ്പിനെ മനോഹരമാക്കിയിരിക്കുന്നത്. ആശംസകൾ
LikeLike
Hi,
Me too have such a nostalgic childhood…Now,our new generation lacks that joy…Anyway, very nice..pictures too very good.
By Anju
LikeLike
Hi,
Me too have such a nostalgic childhood…Now,our new generation lacks that joy…Anyway, very nice..pictures too very good.
By Anju
LikeLike
Amazing style of writing!
LikeLiked by 1 person
Thank you 🙂
LikeLiked by 1 person