ഭൂമിയിലെ ഒരു പ്രദര്‍ശനമാണ് രംഗം. തന്റെ കുട്ടിയുടെ ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്കി നീങ്ങുന്ന ഒരച്ചനെ നമുക്കവിടെ കാണാം. പെട്ടെന്നാണ് കുട്ടിയുടെ ആ ചോദ്യം വന്നത്, “അതെന്താ പപ്പാ?”. ചില്ലുകൂട്ടിലടച്ച ആ രൂപം അയാള്‍ ആദ്യമെന്നപോലെ കണ്ടു. എവിടെയോ മറന്നിട്ട രൂപം. പക്ഷെ അതിന് പരിച്ചയഭാവമാണല്ലോ!
‘അതെ വള്ളിനിക്കറിട്ട ബാല്യത്തിന് കുസൃതി ഏറിയ കാലത്ത് നിറയെ പൂത്തുലഞ്ഞ് ഓരോ വേനലിനെയും അത് സ്വാധിഷ്ടമാക്കിയിരുന്നു. കളിയുടെ തളര്‍ച്ചയില്‍ തണലേകി, വളര്‍ച്ചയില്‍ കുളിരേകി!’അയാള്‍ ഓരോന്നായ് ഓര്‍ത്തെടുക്കുകയായിരുന്നു. അതിനിടയില്‍ മകന്‍െറ കണ്ണുകള്‍ തന്നെ ഉറുനോക്കുന്നത് അയാള്‍ കണ്ടു.’മരം’ എന്ന് പറയാന്‍ അയാള്‍ക്ക് കൊതിയുണ്ടായിരുന്നുവെങ്കിലും അയാള്‍ പറഞ്ഞു”TREE ” !!!
Advertisements
Dear Haifa,
All of your posts are good, please keep it up.
LikeLike
Hi
Good thinking, be with the poor ones.
keep posting,
thanks
Habeeb Malappuram
Dubai
LikeLike